KSDLIVENEWS

Real news for everyone

അബ്ദുൾ ലത്തീഫിന് ലീഗുമായി ബന്ധമില്ല : കെപിഎ മജീദ്

SHARE THIS ON

ജോ ജോസഫിനെതിരായ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത വ്യക്തിക്ക് ലീഗുമായി ബന്ധമില്ലെന്ന് കെപിഎ മജീദ്. ആരോപണം തള്ളി യുഡിഎഫും രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് ദിവസം വിഷയം കത്തിക്കാനുള്ള ശ്രമമാണെന്നും പിടിയിലായ വ്യക്തിക്ക് ലീഗുമായി ബന്ധമുണ്ടെന്ന ആരോപണം കള്ളക്കഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ( abdul latheef not league member says kpa majeed )


തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിലാകുന്നത് ഇന്ന് രാവിലെയാണ്. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾ ലീഗ് അനുഭാവിയാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

ഇന്നലെ രാത്രിയാണ് അബ്ദുൽ ലത്തീഫിനെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്. വളരെ രഹസ്യമായി കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ഉടൻ കൊച്ചിയിലേക്ക് കൊണ്ടുവന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!