ട്രാക്ക് റെക്കോഡ് നശിപ്പിച്ചു; ഇനിയൊരിക്കലും കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കില്ല – പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ഇനി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡ് കോണ്‍ഗ്രസ് തകര്‍ത്തെന്നും അതിനാലാണ് ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതിന് കാരണമെന്നും അദ്ദേഹം ബിഹാറില്‍ പറഞ്ഞു.
അന്തരിച്ച ആര്.ജെ.ഡി. നേതാവ് രഘുവന്‍ശ് പ്രസാദ് സിംഘിന്റെ വൈശാലിയിലെ വസതിയില്‍നിന്ന് ആരംഭിച്ച ജന്‍ സുരാജ് യാത്രയ്ക്കിടെയാണ് കോണ്‍ഗ്രസിനോടുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പു വിജയത്തിലെ എന്റെ റെക്കോഡ് കോണ്‍ഗ്രസ് തകര്‍ത്തു. അതുകൊണ്ട് ഇനി ഞാന്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ല. കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

