KSDLIVENEWS

Real news for everyone

അജാനൂർ ആരോഗ്യ കേന്ദ്രത്തിലെ അനധികൃത നിയമനം റദ്ദ് ചെയ്യണം : യൂത്ത് ലീഗ്

SHARE THIS ON

അജാനൂർ : അജാനൂർ പ്രാഥമികിരോഗ്യ കേന്ദ്രത്തിൽ നിയമിച്ച താൽക്കാലിക ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം നിയമ വിരുദ്ധവും, നിയമന പ്രോട്ടോകോൾ ലംഘനവുമാണെന്ന് കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് ആരോപിച്ചു.
ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിച്ചത് ഹെൽത് ഇൻസ്പെക്ടർ ഇൻചാർജ് രമേശൻ സ്വന്തം നിലയിൽ നടത്തിയതാണെന്നും, അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യം നിറവേറ്റാൻ വേണ്ടി നിയമിച്ചതുമാണെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. ആയതിനാൽ സർക്കാർ അറിയാതെ ഹെൽത് ഇൻസ്‌പെക്ടർ നടത്തിയ അനധികൃത നിയമനം റദ്ദാക്കണമെന്നും, ഇതിനു കൂട്ട് നിൽക്കുകയും പ്രവാസികൾക്ക് വാക്സിൻ അകാരണമായി തടയുകയും, ജനപ്രതികളോട് നിരുത്തരവാദപരമായി പെരുമാറുകയും ചെയ്ത ഹെൽത് ഇൻസ്പെക്ടർക്കെതിരെ വകുപ്പ് തല നടപടിയും അന്വേഷണവും നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുന്നു.
അനധികൃത നിയമനത്തിനെതിരെയും, പ്രവാസികളോടുള്ള അവഹേളനക്കതിരെയും ഹെൽത് ഇൻസ്പെക്ടർക്കെതിരെയും ശക്തമായ സമരം ഉൾപ്പെടെയുള്ള പരിപാടികളുമായി കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും പ്രസിഡണ്ട് സന മാണിക്കോത്തും, സെക്രട്ടറി ആസിഫ് ബല്ല കടപ്പുറവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!