KSDLIVENEWS

Real news for everyone

ഐ.എന്‍.എല്ലില്‍ മഞ്ഞുരുകുന്നു; അനുരഞ്ജനത്തിന് കാസിം ഇരിക്കൂര്‍

SHARE THIS ON

കോഴിക്കോട്: ഐ.എൻ.എല്ലിലെ തർക്കങ്ങളിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്നും ചർച്ചകൾ തുടരുമെന്നും ഐ.എൻ.എൽ കാസിം ഇരിക്കൂർ വിഭാഗം. കാന്തപുരവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കാസിം ഇരിക്കൂറിന്റെ പ്രതികരണം. ഐക്യത്തോടെ പ്രവർത്തിക്കണമെന്ന എൽ.ഡി.എഫ് നിർദ്ദേശത്തെ ഗൗരവത്തോടെ കാണുന്നുവെന്നും കാസിം ഇരിക്കൂർ പറഞ്ഞു.

അനുരഞ്ജനത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുന്നതായി കാസിം ഇരിക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ തരത്തിലുള്ള ആശയവിനിമയങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി പിളർന്നാൽ രണ്ട് പേരും മുന്നണിക്ക് പുറത്തുപോകും എന്ന് ഇരുവിഭാഗത്തിനും നേരത്തെ സി.പി.എം നൽകിയ മുന്നറിയിപ്പും കാന്തപുരം എ.പി വിഭാഗത്തിന്റെ മധ്യസ്ഥ ചർച്ചകളുമാണ് ഇപ്പാൾ ഈ മഞ്ഞുരുക്കത്തിന് കാരണമെന്നാണ് സൂചന. മന്ത്രി അഹമ്മദ് ദേവർകോവിലും മധ്യസ്ഥ ചർച്ചകൾക്ക് മുൻകൈ എടുത്തിരുന്നു.

കാസിം ഇരിക്കൂർ നേരത്തെ എ.പി അബ്ദുൾ വഹാബ് വിഭാഗവുമായി ആശയവിനിമയം നടത്തുകയും കാന്തപുരത്തെ കാണുകയും ചെയ്തിരുന്നു. ഇതോടെ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് തന്നെയാണ് കാസിം ഇരിക്കൂർ അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്കും സമവായങ്ങൾക്കും ഇത് വഴിവെക്കുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!