KSDLIVENEWS

Real news for everyone

ഹര്‍ജി സുപ്രീംകോടതി തള്ളി, അദാനിക്ക് ആശ്വാസം; ഹിന്‍ഡെന്‍ബര്‍ഗില്‍ SIT അന്വേഷണമില്ല

SHARE THIS ON

ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണിക്കണമെന്ന ഹര്‍ജികളില്‍ അദാനി ഗ്രൂപ്പിന് ആശ്വാസ വിധി. ആരോപണങ്ങളില്‍ പ്രത്യേക
അന്വേഷണം(എസ്.ഐ.ടി അന്വേഷണം) വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെബി അന്വേഷണം തുടരമാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് സെബിയോട് (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!