KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് നഗരമധ്യത്തിൽ വഴിയോര കച്ചവടം നടത്തുന്ന യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

SHARE THIS ON

കാഞ്ഞങ്ങാട്: നഗരമധ്യത്തിലുണ്ടായ ആക്രമണത്തിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കോട്ടച്ചേരി മത്സ്യമാർക്കറ്റിൽ പോകുന്ന വഴിയിൽ പഴക്കച്ചവടം നടത്തുന്ന ബേക്കൽ മൗവ്വലിലെ ഷെബീറിനെ (26) വ്യാഴാഴ്‌ച രാത്രി നഗരത്തിൽ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ നെല്ലിക്കാട്ടെ കൃഷ്ണൻ (53), നെല്ലിക്കാട്ട് ദീപാലയത്തിലെ ടി .എസ് . ദിപിൻ 32,നെല്ലിക്കാട്ട് കാനത്ത് വളപ്പിലെ ടി.വി. പ്രീജിത്ത് കുമാർ (37) എന്നിവരാണ് അറസ്റ്റിലായത് .

ഹോസ്‌ദുർഗ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഓറഞ്ച് വാങ്ങിക്കാനെത്തിയ നെല്ലിക്കാട്ടെ കൃഷ്‌ണനുമായി ഉണ്ടായ വാക്കുതർക്ക ത്തെതുടർന്ന് കൃഷ്ണൻ ഫോണിൽ മറ്റു രണ്ടു പ്രതികളെയും വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. പ്രതികളെ ഹോസ്‌ദുർഗ് കോടതി റിമാൻഡ് ചെയ്‌തു. മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ യുവാവ് ഗുരുതര നിലയിൽ ചികിൽസയിലാണ്. പൊലീസ് ഷെബീറിന്റെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തി. ഷെബീറിനെ പരിചരിക്കുന്ന ഡോക്‌ടർമാരിൽനിന്നും മൊഴിയെടുത്തു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും യുവാവിന് ഇതുവരെയും ബോധം തിരിച്ചുകിട്ടിയിട്ടില്ല.വെന്റിലേറ്ററിന്റെ സഹായ ത്തോടെയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. സംഭവത്തിൽ വധശ്രമം ഉൾപ്പടെ വകുപ്പുകൾ ചു മത്തി ഹോസ്ദുർഗ് പൊലീ സ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!