KSDLIVENEWS

Real news for everyone

സംസ്ഥാന സ്കൂള്‍ കലോത്സവം: ആദ്യദിനം കോഴിക്കോട് മുന്നില്‍, തൊട്ടുപിന്നാലെ തൃശൂര്‍

SHARE THIS ON

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യദിനം മത്സരങ്ങൾ പുരോഗമിക്കവേ പോയിന്‍റ് നിലയിൽ മുന്നിൽ കോഴിക്കോട് ജില്ല. 83 പോയിന്‍റ് നേടിയാണ് നിലവിലെ ജേതാക്കളായ കോഴിക്കോട് മുന്നിലുള്ളത്. 81 പോയിന്‍റുമായി തൃശൂർ തൊട്ടുപിന്നിലുണ്ട്.

77 പോയിന്‍റുമായി ആതിഥേയരായ കൊല്ലമാണ് മൂന്നാമത്. 76 പോയിന്‍റുമായി കണ്ണൂർ, 75 പോയിന്‍റുമായി പാലക്കാട്, 72 പോയിന്‍റുമായി മലപ്പുറം എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ. കോട്ടയം 71, ആലപ്പുഴ 69, എറണാകുളം 69, കാസർകോട് 67, തിരുവനന്തപുരം 62, പത്തനംതിട്ട 61, ഇടുക്കി 61, വയനാട് 60 എന്നിങ്ങനെയാണ് വൈകീട്ട് 7.30 വരെയുള്ള ഫലങ്ങൾ പുറത്തുവന്നപ്പോഴുള്ള പോയിന്‍റ് നില.

ഹൈസ്കൂൾ വിഭാഗത്തിൽ 58 പോയിന്‍റുമായി കോഴിക്കോട് തന്നെയാണ് ഒന്നാമത്. ഹയർസെക്കൻഡറിയിൽ 25 പോയിന്‍റ് വീതം നേടി കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളാണ് മുന്നിൽ.

24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ‘ഒ.എൻ.വി സ്മൃതി’യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!