KSDLIVENEWS

Real news for everyone

പ്രീമിയം ഫോണുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങി നത്തിങ്

SHARE THIS ON

പ്രീമിയം ഫോണുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് നത്തിങ്. നത്തിങ്ങ് ഫോണ്‍ 1, നത്തിങ്ങ് ഫോണ്‍ 2 എന്നിവയായിരുന്നു നത്തിങ്ങിന്റെ ആദ്യ ഫോണുകള്‍. ഇതിന് പിന്നാലെയാണ് നത്തിങ് 2എ എത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് നത്തിങ് ഫോണുകള്‍ക്ക് ലഭിച്ചുവരുന്നത്. നത്തിങ്ങില്‍ നിന്ന് മൂന്നാമതൊരു ഫോണ്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും മറ്റു വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.

ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.5 ല്‍ ആയിരിക്കും ഫോണിന്റെ പ്രവര്‍ത്തനം. ബ്ലാക്ക്, ?വൈറ്റ് നിറങ്ങളില്‍ നത്തിങ് 2എ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്പില്‍ ഇതിന്റെ വില 400 യൂറോയില്‍ (ഏകദേശം 36,800 രൂപ) താഴെയായിരിക്കും. ഇന്ത്യന്‍ വില ഇതിനെക്കാള്‍ കുറവായിരിക്കും. തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണായ നത്തിങ് ഫോണ്‍ 1 കമ്പനി പുറത്തിറക്കിയത് 2022 ജൂ?ലൈ 21ന് ആയിരുന്നു. ഒരു വര്‍ഷത്തിനിപ്പുറം 2023 ജൂ?ലൈ 11ന് നത്തിങ് ഫോണ്‍ 2 വിപണിയില്‍ എത്തിച്ചത്.ജൂലൈയില്‍ ലോഞ്ച് ചെയ്ത നത്തിങ് ഫോണ്‍ 2ന് വില കുറച്ചിരുന്നു. ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ പ്രാരംഭവില 44,999 രൂപ ആയിരുന്നു. എന്നാലിപ്പോള്‍ ഇതിന് 39,999 രൂപ നല്‍കിയാല്‍ മതി. അതേപോലെ അതേപോലെ നത്തിങ് 2 വിന്റെ 12GB/256GB ?വേരിയന്റ് 44,999 രൂപയ്ക്കും 12GB/512GB വേരിയന്റ് 49,999 രൂപയ്ക്കും ഇപ്പോള്‍ കിട്ടും.

2023 ജൂ?ലൈയില്‍ പുറത്തിറക്കിയ നത്തിങ് ഫോണ്‍ 2 ന്റെ വില കുറഞ്ഞ പതിപ്പ് ആയിരിക്കും വരാന്‍ പോകുന്ന നത്തിങ് 2എ എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്ത മാസം, അതായത് 2024 ഫെബ്രുവരിയില്‍ നത്തിങ് 2എ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് മൊ?ബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് നടക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഫെബ്രുവരി 27-ന് ‘നത്തിങ് ടു സീ’ ഇവന്റ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഈ ഇവന്റില്‍ വച്ച് നത്തിങ് പുതിയ ഫോണ്‍ പുറത്തിറക്കും എന്നാണ് കരുതപ്പെടുന്നത്.എന്നാല്‍ ഇപ്പോള്‍ ഇതില്‍ ഒരുസ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. ഫീച്ചറുകളും വിലയും അടക്കമുള്ള വിവരങ്ങള്‍ വരെ ചോര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയില്‍ എത്തിക്കാന്‍ പോകുന്ന ഫോണ്‍ നത്തിങ് 2എ ആണെന്ന് നത്തിങ് സിഇഒ സ്ഥിരീകരിച്ചത്. ഫോണിലെ ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!