പിണറായി സൂര്യനെ പോലെ, അടുത്തു പോയാല്‍ കരിഞ്ഞു പോകും; മുഖ്യമന്ത്രിയുടേത് അഴിമതിയുടെ കറപുരളാത്ത കൈകളെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സൂര്യനെ പോലെയാണെന്നും അടുത്തു പോയാൽ കരിഞ്ഞു പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയുടേത് അഴിമതിയുടെ കറപുരളാത്ത കൈകളാണെന്നും ഗോവിന്ദൻ പറഞ്ഞു. രാജ്യത്തുടനീളം സ്വർണക്കേസുകൾ കൈകാര്യം ചെയ്യുന്നത് കേന്ദ്ര സർക്കരാണ്. സ്വർണക്കള്ളക്കടത്തിന്‍റെ ഓഫീസ് കേരളത്തിലാണ് എന്നത് ദുഷ്പ്രചാരണമാണ്. കള്ളക്കടത്ത് നടത്തുന്ന രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാണ്. സ്വർണക്കള്ളക്കടത്ത് വസ്തുതാപരമായ അന്വേഷണം വേണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
ചാണകവെള്ളം തളിച്ചുള്ള പ്രതിഷേധം ഫ്യൂഡൽ സംസ്കാരത്തിന്‍റെ ഭാഗമാണ്. രാമക്ഷേത്ര പ്രതിഷ്ഠയിൽ കോൺഗ്രസ് പങ്കെടുത്താലും സി.പി.എം ഇൻഡ്യ മുന്നണിയുമായി സഹകരിക്കും. ബിഹാർ മാതൃകയിൽ ജാതി സർവേ കേരളത്തിൽ നടത്തില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

