KSDLIVENEWS

Real news for everyone

ഒന്നല്ല, രണ്ടല്ല… സമ്മാനമായി നല്‍കിയത് 50 കാറുകള്‍; ബമ്പറടിച്ച്‌ ജീവനക്കാര്‍

SHARE THIS ON

കമ്പനിയുടെ വളര്‍ച്ചയില്‍ മുതല്‍കൂട്ടായ ജീവനക്കാര്‍ക്ക് വാഹനം സമ്മാനമായി നല്‍കുന്നത് പതിവ് സംഭവമാണ്. സാധാരണ കാറുകള്‍ മുതല്‍ ആഡംബര വാഹനങ്ങള്‍ വരെ ഇത്തരത്തില്‍ സമ്മാനിക്കാറുണ്ട്.

എന്നാല്‍, ചെന്നൈ ആസ്ഥാനമായുള്ള ഐടി കമ്ബനിയിലെ 50 ജീവനക്കാര്‍ക്ക് ഒരുമിച്ച്‌ കാര്‍ സമ്മാനിച്ച്‌ അതിശയിപ്പിക്കുകയാണ് ഒരു ഉടമ. ഐഡിയാസ് 2ഐടി ടെക്നോളജി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടെ ഉടമ മുരളിയാണ് തന്റെ പ്രിയപ്പെട്ട ജീവനക്കാര്‍ക്ക് വാഹനങ്ങള്‍ സമ്മാനിച്ചത്.

കമ്ബനിയുടെ തുടക്കം മുതല്‍ ധാരാളം ജീവനക്കാര്‍ ഒപ്പം നിന്നിട്ടുണ്ടെന്നും അവരുടെ പിന്തുണക്ക് എന്തെങ്കിലും തിരിച്ചുനല്‍കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും മുരളി പറഞ്ഞു. 2009ലാണ് ഭാര്യയോടൊപ്പം ചേര്‍ന്ന് ഇദ്ദേഹം സ്ഥാപനം ആരംഭിക്കുന്നത്.

‘ഞാനും ഭാര്യയുമായിരുന്നു കമ്ബനിയുടെ മുഴുവൻ ഓഹരിയും സ്വന്തമാക്കിയിരുന്നത്. എന്നാല്‍, ദീര്‍ഘകാലമായുള്ള ജീവനക്കാര്‍ക്ക് 33 ശതമാനം ഓഹരി നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വരുമാനം പങ്കിടാനും തീരുമാനിച്ചു, അതിന്റെ ഭാഗമായാണ് കാറുകള്‍ സമ്മാനിച്ചത്’ -മുരളി പറഞ്ഞു.

വാഹനം സമ്മാനമായി ലഭിച്ചവരില്‍ പലരും ജീവിതത്തില്‍ ആദ്യമായാണ് കാര്‍ സ്വന്തമാക്കുന്നത്. ഇതില്‍ പലരും ചെറുപ്പക്കാരാണ്. കഴിഞ്ഞവര്‍ഷം 100 കാറുകള്‍ ഇത്തരത്തില്‍ നല്‍കിയിരുന്നെന്നും മുരളി കൂട്ടിച്ചേര്‍ത്തു. മാരുതിയുടെ വിവിധ മോഡലുകളായ ബലേനോ, ഇഗ്‌നിസ്, ഫ്രോങ്‌സ്, ഗ്രാൻഡ് വിറ്റാര, സ്വിഫ്റ്റ്, ബ്രെസ്സ, എര്‍ട്ടിഗ തുടങ്ങിയ കാറുകളാണ് ഇത്തവണ സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!