ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച റിട്ട. എസ്ഐ തൂങ്ങിമരിച്ചു; സംഭവം അറിഞ്ഞത് മകൻ വീട്ടിലെത്തിയപ്പോൾ

കൊച്ചി: ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരുക്കേൽപിച്ച ശേഷം റിട്ട. എസ്ഐ തൂങ്ങി മരിച്ചു. എറണാകുളം ചിറ്റൂർ സ്വദേശി കെ.വി ഗോപിനാഥൻ (60) ആണ് മരിച്ചത്. ഭാര്യ രാജശ്രീ, ഭാര്യാ മാതാവ് ആനന്ദവല്ലി എന്നിവരെ ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനന്ദവല്ലിയുടെ നില ഗുരുതരമാണ്.
ഭാര്യ രാജശ്രീക്ക് മുതുകിനാണ് വെട്ടേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമല്ല. കുടുംബവഴക്കാണ് ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അഭിഭാഷകനായ മകൻ അമർ ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തുടർന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയും പരിക്കേറ്റ അമ്മയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

