KSDLIVENEWS

Real news for everyone

ബേക്കൽ പള്ളിക്കര ഗേറ്റിന് സമീപം തീവണ്ടിയില്‍ നിന്ന് തെറിച്ചുവീണെന്ന് നിഗമനം; വയനാട് സ്വദേശിയായ യുവതി മരിച്ചു

SHARE THIS ON

ബേക്കല്‍: നേത്രാവതി എക്‌സ്പ്രസില്‍നിന്ന് പാളത്തിലേക്ക് തെറിച്ചുവീണ യുവതി മരിച്ചു. വയനാട് കല്പറ്റ കാവുംമന്ദം മഞ്ചുമലയില്‍ വീട്ടില്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. കാസര്‍കോട് പള്ളിക്കര മാസ്തിഗുഡ്ഡ റെയില്‍വേ ഗേറ്റില്‍ നിന്നും 200 മീറ്റര്‍ മാറി യുവതിയെ പാളത്തില്‍ വീണുഎനിക്ക് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് അപകടം നടന്നത്.

നേത്രാവതി എക്‌സപ്രസ് ഈ വഴി കടന്ന് പോയ ശേഷം തീവണ്ടിയില്‍ നിന്നും ഒരാള്‍ വീണിട്ടുണ്ടെന്ന് കാസര്‍കോട് റെയില്‍വേ പോലീസ് രാത്രി 10 മണിയോടെ ബേക്കല്‍ പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് എസ്.ഐ. കെ.ശ്രീജേഷിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പാളങ്ങള്‍ക്കിടയില്‍ അബോധാവസ്ഥയിലായിരുന്ന യുവതിയെ കണ്ടെത്തിയത്. തലയ്ക്കും മുഖത്തിനും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ ഐശ്വര്യയെ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവതിയെ കണ്ടെത്തിയ സ്ഥലത്തിനടുത്ത് നിന്നും ലഭിച്ച ഹാന്റ്ബാഗും പഴ്സും പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. കോഴിക്കോട് ഒരു സ്ഥാപനത്തില്‍ എച്ച്.ആര്‍.മാനേജര്‍ ആയി ജോലി ചെയ്യുകയാണ് ഐശ്വര്യ. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മഞ്ചുമലയില്‍ എ.വി. ജോസഫ്(ജോയി)യുടേയും മോളിയുടേയും മകളാണ്. സഹോദരി: അക്‌സ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!