KSDLIVENEWS

Real news for everyone

ആശങ്കയുടെ മണിക്കൂറുകള്‍; കോതമംഗലത്തുനിന്ന് കാണാതായ 13-കാരിയെ ചങ്ങനാശ്ശേരിയില്‍ കണ്ടെത്തി

SHARE THIS ON

കൊച്ചി: എറണാകുളം കോതമംഗലം ഇഞ്ചൂരില്‍നിന്ന് കാണാതായ 13-കാരിയെ കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ കാണാതായ കുട്ടിയെ രാത്രി ഒമ്പതുമണിയോടെ കണ്ടെത്തുകയായിരുന്നു. ചങ്ങനാശ്ശേരി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.


കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് വിവരം. മാതിരപ്പിള്ളി പ്രദേശത്ത് കൂടി പെണ്‍കുട്ടി നടന്ന് പോകന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. വീട്ടുകാരുമായി വഴക്കിട്ടതിന് പിന്നാലെയാണ് കുട്ടി വീടു വിട്ടിറങ്ങിയതെന്നാണ് വിവരം”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!