ഒന്നാം സ്ഥാനത്തുനിന്നും ഒരിഞ്ച് മാറാതെ കണ്ണൂര്‍, തൊട്ടുപിന്നാലെ കോഴിക്കോട്.

കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിവസം അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് കണ്ണൂര്‍. തൊട്ടുപിന്നില്‍ കോഴിക്കോടും പാലക്കാടുമാണ്
ഒന്നാമതുള്ള കണ്ണൂരിന് 552 പേയന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിന് 543 പോയന്റും മൂന്നാമതുള്ള പാലക്കാടിന് 539 പോയന്റുമാണുള്ളത്. 524 പോയിന്റോടെ കൊല്ലവും, തൃശ്ശൂരും തൊട്ടുപിന്നിലുണ്ട്. 131 പോയിന്റോടെ പാലക്കാട് ജില്ലയിലെ ആലത്തുര് ബിഎസ്എസ് ഗുരുകുലം, സ്കൂള്‍ വിഭാഗത്തിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.

