KSDLIVENEWS

Real news for everyone

യു.എസിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ വാതില്‍ തുറന്ന സംഭവം: ഇന്ത്യയിലെ വിമാനങ്ങളിലും അടിയന്തര പരിശോധനയ്ക്ക് നിര്‍ദേശം

SHARE THIS ON

ന്യൂഡല്‍ഹി: പറക്കുന്നതിനിടെ ആകാശത്തുവെച്ച് അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737-9 മാക്‌സ് വിമാനത്തിന്റെ വാതില്‍ തുറന്നു പോയതിനു പിന്നാലെ എല്ലാ ബോയിങ് 737-8 മാക്‌സ് വിമാനങ്ങളിലും അടിയന്തര പരിശോധന നടത്താന്‍ എയര്‍ ഇന്ത്യയ്ക്കും അകാസ എയറിനും സ്‌പൈസ് ജെറ്റിനും നിര്‍ദേശം നല്‍കി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ.). മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്കാണ് പരിശോധന നടത്താനുള്ള ഉത്തരവ് പുറത്തുവിട്ടത്.

അപകടമുണ്ടായ വിമാനമായ മാക്‌സിന്റെ ബി 737-9 വേരിയന്റ് ഇന്ത്യന്‍ എയര്‍ലൈനുകളില്‍ ഉപയോഗിക്കുന്നില്ലെങ്കിലും ബോയിങ് 737-8 മാക്‌സ് വിമാനങ്ങളുണ്ട്. എന്നിരുന്നാലും സുരക്ഷാനടപടിയുടെ ഭാഗമായാണ് നിര്‍ദേശമെന്ന് ഡിജിസിഎ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!