KSDLIVENEWS

Real news for everyone

സാമൂഹ്യ സാംസ്കാരിക കായിക ജീവകാരുണ്യ മേഖലകളിൽ സംഘടനകളും കൂട്ടായ്മകളും നടത്തുന്ന സ്വയം സമർപ്പിത സേവനങ്ങൾക്ക് വർത്തമാനകാലത്ത് ഏറെ പ്രസക്തി ഉണ്ടെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര.

SHARE THIS ON

കാസർഗോഡ്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കായിക മേഖലകളിൽ കൂട്ടായ്മകളും സന്നദ്ധ സംഘടന നടത്തുന്ന സേവനത്തിന് വർത്തമാനകാലത്ത് ഏറെ പ്രസക്തിയുണ്ടെന്നും ഇത്തരം കാര്യങ്ങൾക്ക് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും നേതൃത്വം കൊടുക്കാൻ മുന്നോട്ടുവരണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര അഭിപ്രായപ്പെട്ടു
കുമ്പള ഫുട്ബോൾ അക്കാദമി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയിരുന്നു നിസാർ തളങ്കര
കുമ്പള ഫുട്ബോൾ അക്കാദമി സംഘടിപ്പിച്ച സൗജന്യ നീന്തൽ പരിശീലനം പൂർത്തിയാക്കിയ അൻപതോളം കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണോത്ഘാടനം ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി നിർവഹിച്ചു കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുമ്പള ഫുട്ബോൾ അക്കാദമി പ്രസിഡണ്ടും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള അധ്യക്ഷത വഹിച്ചു സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരായ കല്ലട്ര മാഹിൻ ഹാജി, അലി നാങ്കി,ടി എം സഹീദ് തെക്കിൽ. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ.വൈസ് പ്രസിഡൻറ് പി എ അഷ്‌റഫ്‌ അലി സ്റ്റാൻഡിം കമ്മിറ്റി ചെയർപേഴ്സൻ സകീന അബ്ദുള്ള, കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധിഖ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനീഫ പാറ. സിവി ജയിംസ് 1 ബദറുൽ മുനീർ. സുകുമാര കുതിരപ്പടി കലാഭൻ രാജു ജമീല അഹമ്മദ്,ബിഡി ഒ വിജു,പ്രമുഖ പ്രവാസി എഴുത്തുകാരൻ റാഫി പള്ളിപ്പുറം,കമറുദീൻ തളങ്കര,തുടങ്ങിയവർ സംസാരിച്ചു , കുമ്പള ഫുട്ബോൾ അക്കാദമി ഭാരവാഹികളായ എ കെ ആരിഫ്. ബി എൻ മുഹമ്മദലി.സിദീഖ് ദണ്ഡഗോളി, നാഗേഷ് കാർള , ബദ്റുദ്ദീൻ തങ്ങൾ ZAമൊഗ്രാൽ. തുടങ്ങിയവർ പരിപാടിക്ക് നേതൃത്തം നൽകി കെ വി യൂസഫ് സ്വാഗതവും മുഹമ്മദ് കുഞ്ഞി കുമ്പോൽ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!