KSDLIVENEWS

Real news for everyone

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവര്‍ മാക്രോണ്‍ ഡല്‍ഹി നിസാമുദ്ദീൻ ഔലിയയുടെ ദര്‍ഗ സന്ദര്‍ശിച്ചു

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഡല്‍ഹിയിലെ നിസാമുദ്ദീൻ ഔലിയയുടെ ദർഗയില്‍ സന്ദർശനം നടത്തി.

ഡല്‍ഹിയിലെ റോഡ് ഓഫ് ഡ്യൂട്ടിയില്‍ നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു ഇമ്മാനുവല്‍ മാക്രോണ്‍. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് രാജ്യത്തെ 700 വർഷം പഴക്കമുള്ള ദർഗയില്‍ അദ്ദേഹം സന്ദർശനത്തിന് എത്തിയത്. അരമണിക്കൂറിലധികം അദ്ദേഹം അവിടെ തങ്ങി.

നേരത്തെ, പ്രസിഡന്റ് ദ്രൗപതി മുർമു മാക്രോണിനെ രാഷ്ട്രപതി ഭവനില്‍ സ്വാഗതം ചെയ്യുകയും വിരുന്ന് നല്‍കുകയും ചെയ്തു. വെള്ളിയാഴ്ച, ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിന പരേഡിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിസഭാംഗങ്ങള്‍, വിദേശ നയതന്ത്രജ്ഞർ, വിശിഷ്ട വ്യക്തികള്‍ എന്നിവർക്കൊപ്പമാണ് അദ്ദേഹം പരേഡിന് സാക്ഷ്യം വഹിച്ചത്.

ഇത് ആറാം തവണയാണ് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് നേതാവ് ക്ഷണിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!