KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് ചാലിങ്കാൽ ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

SHARE THIS ON

കാഞ്ഞങ്ങാട്: ദേശീയപാത ചാലിങ്കാലില്‍ ഉണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു. മധുര്‍ സ്വദേശി ചേതന്‍ കുമാറാണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്ന് കണ്ണൂരേക്ക് പോവുകയായിരുന്നു മെഹബൂബ് ബസ് ആണ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ടോള്‍ ബൂത്ത് സ്ഥാപിക്കുന്ന ചാലിങ്കല്‍ മൊട്ടയില്‍ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവില്‍ നിന്നുമാണ് ബസ് താഴേക്ക് മറിഞ്ഞത്. ബസിനടിയില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ പുറത്തേക്കെടുക്കാന്‍ നാട്ടുകാര്‍ക്കും പോലീസിനും ഫയര്‍ഫോഴ്‌സിനും ഏറെ പണിപ്പെടേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!