KSDLIVENEWS

Real news for everyone

ഹറമില്‍ ഫൊട്ടോയും വിഡിയോയുമെടുക്കുന്നവർ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം: ഹജ്, ഉംറ മന്ത്രാലയം

SHARE THIS ON

മക്ക: ഹറമില്‍ ഫൊട്ടോകളെടുക്കുന്നവരും വിഡിയോകള്‍ ചിത്രീകരിക്കുന്നവരും മര്യാദകള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഫൊട്ടോകളെടുക്കാനും വിഡിയോ ചിത്രീകരിക്കാനും സമയം കളയരുത്. ഫൊട്ടോകളും വിഡിയോകളുമെടുക്കുമ്പോള്‍ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം. ഫൊട്ടോകളും വിഡിയോകളുമെടുക്കാന്‍ ചെലവഴിക്കുന്ന നിമിഷങ്ങള്‍ പ്രാര്‍ഥനകള്‍ക്കും സ്തുതികീര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തണം. മറ്റുള്ളവരുടെ സുഗമമായ നീക്കങ്ങള്‍ക്ക് തടസ്സമുണ്ടാക്കി ഹറമില്‍ തിക്കും തിരക്കുമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണം. ഫൊട്ടോകളെടുക്കുന്നതിലും വിഡിയോ ചിത്രീകരിക്കുന്നതിലും മുഴുകി ഈ സമയം പാഴാക്കരുതെന്നും ഹജ്, ഉംറ മന്ത്രാലയം തീര്‍ഥാടകരെ ഉണര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!