കോയമ്ബത്തൂര്‍-മംഗലാപുരം റൂട്ടില്‍ ശനിയാഴ്ചകളില്‍ പ്രത്യേക തീവണ്ടി; സര്‍വീസ് മേയ് 18-ന് ആരംഭിക്കും

കോയമ്ബത്തൂർ: തിരക്ക് പരിഗണിച്ച് കോയമ്ബത്തൂർ-മംഗലാപുരം റൂട്ടില്‍ മേയ് 18 മുതല്‍ ജൂണ്‍ 29വരെ ശനിയാഴ്ചകളില്‍ പ്രത്യേക തീവണ്ടിസർവീസ് നടത്തും.
06042 നമ്ബർ വണ്ടി കോയമ്ബത്തൂർ ജങ്ഷനില്‍നിന്നും രാത്രി 10.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06.55-ന് മംഗലാപുരത്ത് എത്തും. തിരിച്ചുള്ള 06041 നമ്ബർ വണ്ടി മംഗലാപുരം ജങ്ഷനില്‍നിന്നും രാവിലെ 9.30-ന് പുറപ്പെട്ട് വൈകീട്ട് 06.15-ന് കോയമ്ബത്തൂരിലെത്തും.
പോത്തനൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. കോയമ്ബത്തൂരിലേക്കുള്ള വണ്ടി ഉച്ചതിരിഞ്ഞ് 3.30നും മംഗളൂരുവിലേക്കുള്ള വണ്ടി രാത്രി 12.10നും പാലക്കാട് ജങ്ഷൻ സ്റ്റേഷനിലെത്തും.

