KSDLIVENEWS

Real news for everyone

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ നവകേരള മിഷനുമായി ചേർന്ന് പച്ചത്തുരുത്ത് ശിൽപ്പശാല സംഘടിപ്പിച്ചു

SHARE THIS ON


കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃ ത്വത്തിൽ നവകേരള മിഷനുമായി ചേർന്ന് പച്ചത്തുരുത്ത് ശില്പശാല സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാ ഘോഷത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം കൊണ്ടും ഗൗരവമേറിയ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. ഊർധ്വശ്വാസം വലിക്കുന്ന ഉൾനാടൻ ജലാശയങ്ങളുടെയും പുഴകളുടെയും ജീവൻ നിലനിർത്തുന്നതിൽ കണ്ടൽക്കാടുകൾ വഹിക്കുന്ന സവിശേഷ പങ്ക് ചർച്ച ചെയ്യപ്പെട്ടു. തരിശുനിലങ്ങളും മാലിന്യം വലിച്ചെറിയുന്ന ഇടങ്ങളും പൊതു ഭൂമി ഉൾപ്പെടെ ഉപയോഗിക്കാതെ ഒഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷിച്ചെടുത്ത് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് 2019 ഇൽ ആവിഷ്കരിച്ച പച്ചത്തുരുത്ത് എന്ന പദ്ധതി ലക്ഷ്യം കണ്ടു വരുന്നതായി ശിൽപ്പശാല വിലയിരുത്തി. വിവിധമേഖലകളിലെ വിഷയവിദഗ്ധരും ജനപ്രതിനിധി കളും നിരീക്ഷണങ്ങൾ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സൈമ സി എ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അഷ്‌റഫ്‌ കർള അധ്യക്ഷനായി. നവകേരള മിഷൻ കോഡിനേറ്റർ ശ്രീ ബാലകൃഷ്ണൻ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീ സുകുമാരൻ കുതിരപ്പാടി, ജമീല അഹമ്മദ്‌ , രാജു കലാഭവൻ, ജയന്തി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി (I/C) ശ്രീ പീതാംബരൻ പി സ്വാഗതവും ജോയിന്റ് ബി ഡി ഒ ശ്രീ അഷ്‌റഫ്‌ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!