മോദിയുടെ വിദ്വേഷപ്രസംഗം: പരാതിയിൽ എന്ത് നടപടിയെടുത്തെന്ന് പോലീസിനോട് കോടതി

ന്യൂഡൽഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്‌ലിങ്ങൾക്കെതിരേ നടത്തിയ വിദ്വേഷ പരാമർശ പരാതിയിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് ഡൽഹി കോടതി. എന്ത് നടപടി സ്വീകരിച്ചെന്നും പരാതിയിൽ കേസെടുത്തിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കാർത്തിക് തപരിയയാണ് ജൂൺ അഞ്ചിന് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. ഡൽഹി സ്വദേശി കുർബാൻ അലിയാണ് ഹർജിക്കാരൻ. ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയിട്ടും കേസെടുക്കാത്തതിനെതുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചത്.

