KSDLIVENEWS

Real news for everyone

രണ്ടിടത്തും ഒരേ വസ്ത്രം; കാഞ്ഞങ്ങാട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നിർണായകമായി സിസിടിവി

SHARE THIS ON

കാസർകോട് ∙ കാഞ്ഞങ്ങാട്ട് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് ആഭരണം കവർന്ന കേസിലെ പ്രതി കുടക് സ്വദേശി സലീമിനെ തിരിച്ചറിയുന്നതിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തു നടന്ന മോഷണവുമായി ബന്ധപ്പെട്ട് സലീമിന്റെ രേഖാചിത്രം പൊലീസ് വരച്ചിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന സമയത്ത് കുട്ടിയുടെ വീടിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവിയിലും പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ടു കേസുകളിലും ഇയാൾ ഒരേ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്ന മേയ് 15നു ശേഷം ഒളിവിൽപ്പോയ ഇയാൾക്കായി പൊലീസ് കർണാടകയിൽ അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അതിജീവിതയായ കുട്ടിയുടെ വീടിന് സമീപം താമസിക്കുകയാണ് ഇയാളും കുടുംബവും. നേരത്തെയും ഇയാൾ പോക്സോ കേസിൽ പ്രതിയാണ്. ബന്ധുവായ പെൺകുട്ടിയെ ആദൂർ വനത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരേ കർണാടകയിലെ കുടക്, സുള്ള്യ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി കേസുകളും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!