KSDLIVENEWS

Real news for everyone

SKSSF ബദിയെടുക്ക മേഖലവിഖായ സമിതി ശുചീകരണം നടത്തി

SHARE THIS ON

SKSSF ബദിയടുക്ക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലായി വിഖായ സമിതി ബീജന്തടുക്ക മുതൽ നേക്കറാജ വരെയുള്ള റോഡിന്റെ ഇരുവശവും ചാഞ്ഞു നിൽക്കുന്ന വൻ മരങ്ങൾ മുറിച്ചു മാറ്റുകയും മാലിന്യങ്ങളൾ നീക്കം ചെയ്യുകയും ചെയ്തു. പരിപാടി ബദിയടുക്ക CHC ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ഉദ്ഘാടനം ചെയ്തു. SKSSF മേഖല പ്രസിഡണ്ട് ഷബീബ് ഫൈസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഹൈൽ റഹ്മാനി സ്വാഗതം പറഞ്ഞു ട്രഷറർ ഖലീൽ ആലങ്കോൾ നന്ദി പറഞ്ഞു ജില്ല വർക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം അൻവർ തുപ്പക്കൽ അലീ മിയാടി പള്ളം അബൂ ഫിദ ഉസ്താദ് എന്നിവർ സംസാരിച്ചു. 25 ഓളം വരുന്ന നീല കുപ്പായമണിഞ്ഞ വിഖായയുടെ പ്രവർത്തകർ ശുചീകരണത്തിന്റെ ഭാഗവത്തായി പരിപാടിക്കിടെ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ,മൂസ ബി ചെർക്കളം, മുഹമ്മദ് കുഞ്ഞി അനീഫി മുനിയൂർ, അർഷാദ് ബെർക്ക, അഷ്റഫ് C H തുടങ്ങിയവർ വിഖായയുടെ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു

error: Content is protected !!