KSDLIVENEWS

Real news for everyone

എസ് എസ് എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു : ബായാർ സെക്ടർ ജേതാക്കൾ

SHARE THIS ON

ഉപ്പള : 31ാം എസ് എസ് എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ഒമ്പത് വേദികളിലായി നടന്ന പരിപാടിയിൽ ബായാർ സെക്ടർ ജേതാക്കളായി. ബന്ധിയോട്, ഉപ്പള യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സുഹൈൽ കനിയാല(ബായാർ സെക്ടർ )യെ സർഘപ്രതിഭയായും ഹസീബ് ചേവാർ ( ചേവാർ സെക്ടർ ) നെ കലാപ്രതിഭയായും തിരഞ്ഞെടുത്തു. എസ് എസ് എഫ് കേരള ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീറും അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്ത സമാപന പരിപാടിയിൽ ഷഫീഖ് സഖാഫി സോങ്കാൽ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് കാസർഗോഡ് ജില്ലാ ഫിനാൻസ് സെക്രട്ടറി മൂസ സഖാഫി കളത്തൂർ അനുമോദന പ്രഭാഷണം നടത്തി.അബ്ദുൽ അസീസ് അട്ടഗോളി സ്വാഗതവും ആസിഫ് ഹിമമി നന്ദിയും പറഞ്ഞു.

error: Content is protected !!