KSDLIVENEWS

Real news for everyone

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘടനാ വിരുദ്ധപ്രവർത്തനം; കോൺഗ്രസ് നേതാവിനെ പുറത്താക്കി

SHARE THIS ON

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി എന്ന കാരണത്താൽ ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി. മുൻ നഗരസഭാധ്യക്ഷനും ഡി.സി.സി. അംഗവുമായ സെബാസ്റ്റ്യൻ മാത്യു മണമേലിനെ കെ.പി.സി.സിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. യു.ഡി.എഫ്. യോഗം അലങ്കോലപ്പെടുത്തി എന്നടക്കമുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയെത്തുടർന്നാണ് നടപടി. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായ മുതിർന്ന നേതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതി ഉയർന്നിരുന്നു.

error: Content is protected !!