കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാത ടാറിങ് തകർന്ന് നശിക്കുന്നു; ചതിക്കുഴികൾ അപകടം ക്ഷനിച്ച് വരുത്തുന്നു

ഉദുമ : മഴക്കാലം തുടങ്ങിയതോടെ കാഞ്ഞങ്ങാട് -കാസർകോട് സംസ്ഥാനപാത പലയിടത്തും പൊളിഞ്ഞ് നശിക്കുന്നു. പല പാളികളായി പൂർത്തിയാക്കിയ മെക്കാഡം ടാറിങ്ങിന്റെ ആദ്യ രണ്ട് പാളികൾ മീറ്ററുകളോളം നീളത്തിൽ പലയിടങ്ങളിലും പൊളിഞ്ഞുപോയിട്ടുണ്ട്. ബേക്കൽ ഭജനമന്ദിരം, പൂച്ചക്കാട്, ചേറ്റുകുണ്ട്, തൃക്കണ്ണാട്, ചെമ്മനാട് പാലം, ചെമ്മനാട് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം, ചളിയങ്കോട്, കോട്ടരുവം, ചിത്താരി, ഇടുവുങ്കാൽ, തുടങ്ങിയ സ്ഥലങ്ങളിലും സംസ്ഥാനപാത പൊളിഞ്ഞത് ഇരുചക്ര വാഹനയാത്രക്കാരെ വിഷമിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ പാതയിൽ ചെറുതും വലുതുമായ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. മഴവെള്ളം നിറയുന്നതോടെ ഇടവിട്ടുള്ള കുഴികൾ കാണാനാകതെ സ്കൂട്ടർ-ബൈക്ക്- ഓട്ടോറിക്ഷ യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. ബേക്കൽ ഭജനമന്ദിരത്തിന് സമീപം കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽ മെക്കാഡം ടാറിങ് പൊളിഞ്ഞുപോയനിലയിൽ

