KSDLIVENEWS

Real news for everyone

അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് അടിയന്തിര നടപടി വേണം; അഷ്റഫ് കർള ജില്ലാ കലക്ടർക്ക് നിവേദനം നൽകി

SHARE THIS ON

കുമ്പള: ആരിക്കാടി-പുത്തിഗെ പൊതുമരാമത്ത് പാതയിലെ ആരിക്കാടി മുതൽ കളത്തൂർ വരെ റോഡിൻ്റെ ഇരുവശങ്ങളിലും മറ്റു പ്രദേശങ്ങളിലും കടപുഴകാൻ പാകത്തിൽ അപകടാവസ്ഥയിലുള്ള മുഴുവൻ മരങ്ങളും അടിയന്തിര പ്രാധാന്യത്തോടെ മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവപ്പെട്ട്
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർക്ക് നിവേദനം നൽകി. 
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി  വീണ് തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
ഇതേ തുടർന്ന് വൈദ്യുതി ബന്ധം താറുമാറാവുകയും, വാഹന ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു.
പ്രധാന കവലകളിലും ഉൾഭാഗങ്ങളിലും ഇത്തരത്തിൽ അപകട ഭീഷണി ഉയർത്തി
നിൽക്കുന്ന ധാരാളം മരങ്ങളുണ്ടെന്നും, മഴകനത്ത് കേരളം ദുരന്തമുഖത്ത് വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ഇനിയും  അപകടങ്ങൾക്ക് നിൽകാതെ
അപകട ഭീഷണിയായ മരങ്ങൾ മുറിച്ചു മാറ്റാൻ അധികൃതർ തയ്യാറാകണം.
ആരിക്കാടി ഡിവിഷനിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ  മരം വൈദ്യുതി ലൈനിൽ പതിച്ച് നിരവധി വൈദ്യുതി തൂണുകൾ തകർന്ന് കെ.എസ്. ഇ .ബിക്ക് വൻ നഷ്ടമുണ്ടായ കാര്യവും അഷ്റഫ് കർള നിവേദനത്തിൽ ചുണ്ടി കാട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!