KSDLIVENEWS

Real news for everyone

ആരൊക്കെ തലയിൽ മുണ്ടിട്ട് നടക്കുമെന്ന് നോക്കാം ;
പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ കാണണം ; ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തന്നോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് :കെ എം ഷാജി

SHARE THIS ON

ഹയര്‍ സെക്കന്‍ഡറി കോഴ ആരോപണവുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്ബാദിച്ചെന്ന ആരോപണത്തില്‍ ഇ.ഡി തന്നോട് നവംബര്‍ പത്താം തിയ്യതി ഹാജരാവാന്‍ ആവശ്യപ്പിട്ടിട്ടുണ്ടെന്ന് എംഎല്‍എ കെ.എം ഷാജി.

പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം. അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും, ഐസിയുവില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാമെന്നും കെ.എം ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ പറ‍ഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ ഭാഗം

ഞാന്‍ ഇവിടെയുണ്ട്; ഇവിടെ തന്നെയുണ്ടാവും!!
നവംബര്‍ പത്താം തിയ്യതി ഹാജരാവാന്‍ നമ്മുടെ രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സി ആയ ED എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കേണ്ടത് എന്റെ ബാധ്യതയാണ്. അത് കൃത്യമായി ഞാന്‍ ചെയ്യുകയും ചെയ്യും.
അത് വരെ പൊതു മധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യരുത് എന്ന് നിയമ വിദഗ്ദരുടെ ഉപദേശം ഉള്ളതിനാല്‍ അതിന് മുന്നേ പ്രതികരിക്കുന്നില്ലെന്നു മാത്രം!!

പത്താം തിയ്യതി കഴിഞ്ഞാലും എല്ലാവരും ഇവിടെ തന്നെ കാണണം. നമുക്ക് എല്ലാം വിശദമായി ചര്‍ച്ച ചെയ്യണം;
ഒന്നൊഴിയാതെ, ഒരാളൊഴിയാതെ എല്ലാം നമ്മള്‍ക്ക് ചര്‍ച്ച ചെയ്യാം!!
അപ്പോള്‍ ആരൊക്കെ തലയില്‍ മുണ്ടിടുമെന്നും, ഐസിയുവില്‍ കയറുമെന്നും വാര്‍ത്താ വായനയില്‍ കയര്‍ പൊട്ടിക്കുമെന്നും നമ്മള്‍ക്ക് കാണാം!!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!