ഖമനയി വധം: പ്രതികാരപ്പട്ടിക പുറത്തുവിട്ട് ഇറാൻ; ലക്ഷ്യം ഈ നേതാക്കൾ

ടെഹ്റാൻ∙ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരമായി ലക്ഷ്യമിടേണ്ട ആളുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഇറാൻ മാധ്യമം. അമേരിക്ക, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ നേതാക്കളാണ് ‘ഹംഷഹരി’ പത്രം പ്രസിദ്ധീകരിച്ച പട്ടികയിലുള്ളത്.
ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പകരം വീട്ടുമെന്ന പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രസ്താവനയോടൊപ്പം 13 വിദേശ നേതാക്കളുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഇൻഫോഗ്രാഫിക് കാർഡാണ് പത്രത്തിന്റെ ഓൺലൈൻ പുറത്തുവിട്ടത്. പത്രത്തിൽ ഈ പട്ടിക കൊടുത്തിട്ടില്ല.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, ഫ്രഞ്ച് പ്രസിഡന്റ് മക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി മെലോനി, ജർമൻ ചാൻസലർ മെർസ് എന്നിവരും പട്ടികയിലുണ്ട്. ഫെബ്രുവരി 28ലെ യുഎസ്–ഇസ്രയേൽ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്.

