KSDLIVENEWS

Real news for everyone

പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം അഭിനന്ദനാർഹം; ടി.എ മൂസ

SHARE THIS ON

ഉപ്പള. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ പ്രവാസി ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും സമൂഹ മധ്യത്തിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവന്ന പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. എ. മൂസ അഭിപ്രായപ്പെട്ടു .

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഉന്നത വിജയം നേടിയ തുളു നാടിന്റെ അഭിമാനമായി മാറിയ ഉപ്പള പെരിങ്കടിയിലെ ആഫിസ് മുഹമ്മദ് ത്വയ്യിബിനെ അനുമോദിക്കാൻ പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എ.കെ. അരിഫ് ,പ്രവാസി ലീഗ് മണ്ഡലം ട്രഷറർ അബ്ദുല്ല മാദേരി, അബ്ദുള്ള മൗലവി. ശറഫുദീൻ,ഉമ്പായി പെരിങ്ങടി , ഹമീദ് മാളിക എന്നിവർ സംസാരിച്ചു . മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്‌റഫ്‌ കർള സ്വാഗതവും ഹാഫിസ് ത്വയ്യിബ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!