താലൂക്ക് ആശുപത്രിയിൽ താത്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നു

നീലേശ്വരം: താലൂക്ക് ആസ്പത്രിയിൽ ശുചീകരണത്തൊഴിലാളി (യോഗ്യത ഏഴാം ക്ലാസ്), ഡയലാസിസ് ടെക്നീഷ്യൻ (യോഗ്യത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി-ഡി.എം.ഇ. അംഗീകൃതം), റേഡിയോഗ്രാഫർ (യോഗ്യത ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ-ഡി.എം.ഇ. അംഗീകൃതം), സ്റ്റാഫ് നഴ്സ് (യോഗ്യത ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ്) തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. എല്ലാ തസ്തികകളുടെയും പ്രായപരിധി 18-നും 40-നും മധ്യേ. ശുചീകരണത്തൊഴിലാളകളുടെ ഒഴിവിലേക്ക് 27-ന് രാവിലെ 10-നും ബാക്കിയുള്ള ഒഴിവിലേക്ക് 28-ന് രാവിലെ 10-നും കൂടിക്കാഴ്ച നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. നീലേശ്വരം നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0467 2282933

