KSDLIVENEWS

Real news for everyone

നീലേശ്വരം വീട് പോളിക്കുമ്പോഴുണ്ടായ ബോംബ് സ്ഫോടനം : പോലീസ് അന്വേഷണം ഊർജിതമാക്കി

SHARE THIS ON

നീലേശ്വരം: കുഞ്ഞിപ്പുളിക്കാലിലെ ആൾത്താമസമില്ലാത്ത വീട് പൊളിച്ചുമാറ്റുന്നതിനിടെ ബോംബ് സ്‌ഫോടനം നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാസർകോട്ടുനിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വഡും കണ്ണൂർ സയന്റിഫിക് യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ ദീപേഷും സംഘവും സ്‌ഫോടനം നടന്ന പറമ്പും പരസരവും പരിശോധിച്ചു ഇവിടെനിന്ന് ലഭിച്ച ബോംബിന്റെ ചീളുകൾ വിദഗ്ധപരിശോധനയ്ക്കായി കണ്ണൂർ സയന്റിഫിക് ലാബിലേക്ക് കൊണ്ടുപോയി. 25 വർഷത്തോളമായി ആൾത്താമസമില്ലാത്ത വീട് കരാറുകാരെ പൊളിക്കാൻ ഏൽപ്പിച്ചതായിരുന്നു. ഉടമസ്ഥ വർഷങ്ങളായി മംഗളൂരുവിലാണ് താമസം. വീട് പൊളിക്കുന്നതിനിടയിൽ ചുമരിന്റെ മുകളിൽനിന്ന് കിട്ടിയ വസ്തു വലിച്ചെറിഞ്ഞപ്പോഴാണ് ഉഗ്രസ്‌ഫോടനം നടന്നത്. തൊഴലിൽ ഏർപ്പെട്ട നാരായണന് പരിക്കുണ്ട്. നീലേശ്വരം പോലീസ് സ്വമേധയാ കേസെടുത്തു. എസ്.ഐ. കെ.പി. സതിഷിനാണ് അന്വേഷണച്ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!