KSDLIVENEWS

Real news for everyone

നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് 40ഓളം പേർക്ക് പരിക്ക്; സീറ്റിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് ഫയർഫോഴ്സ്

SHARE THIS ON

നാദാപുരം: കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്കേറ്റു. നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം.

ഡ്രൈവിങ് സീറ്റിൽ കുടുങ്ങി പോയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൈവേലിയിൽ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സിയും വടകരയിൽനിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ നാദാപുരം ഗവ. ആശുപത്രിയിലേക്കും കോഴിക്കോട് ആശുപത്രിയിലേക്കും മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!