KSDLIVENEWS

Real news for everyone

മുകേഷിനെതിരെ രഹസ്യ മൊഴി നല്‍കി പരാതിക്കാരിയായ നടി; സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് നടി

SHARE THIS ON

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗികാതിക്രമ കേസില്‍ രഹസ്യ മൊഴി നല്‍കി പരാതിക്കാരിയായ നടി.എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് രഹസ്യമൊഴി നല്‍കിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ കൃത്യമായ തെളിവുകളോടെ വിശമായ മൊഴി നല്‍കിയതായി നടി പീന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ലഭിച്ച ആര്‍ജവമാണ് പരാതി നല്‍കാനുള്ള പ്രേരണയെന്ന് നടി പറഞ്ഞു. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

അതേ സമയം, കേസില്‍ മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജിയില്‍ ചൊവ്വാഴ്ചവരെ കോടതി അറസ്റ്റ് തടയുകയും ചെയ്തു.മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. ചന്ദ്രശേഖര്‍ എന്നിവരും രണ്ട് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാരും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയത്. മരട് പോലീസാണ് മുകേഷിനെതിരായ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!