KSDLIVENEWS

Real news for everyone

വൊർക്കാടി ആനക്കല്ലിൽ അനധികൃതമായി കുന്നുകൾ നിരപ്പാകുന്നതിൽ അധികാരികൾ മൗനം വെടിയണം: എസ്ഡിപിഐ

SHARE THIS ON

മഞ്ചേശ്വരം: വൊർക്കാടി ആനക്കല്ലിൽ അനധികൃതമായി കുന്നുകൾ ഇടിച്ചു മണ്ണ് കടത്തുന്നത് അധികാരികൾ കണ്ടില്ലെന്നു നടിക്കുന്നുവെന്ന്  എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.മലയോര മേഖലയായ കർണാടകയുടെ അതിർത്തി പങ്കിടുന്ന ആനക്കൽ പ്രദേശത്തെ നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിർമാണ പ്രവർത്തനത്തിന്റെ പേരിൽ കുന്നിടിച്ച് മണ്ണ് കടത്തുന്നതിൽ വലിയൊരു അപകടത്തെയാണ്  വിളിച്ചു വരുത്തുന്നത്.പ്രദേശത്തെ ജനങ്ങളുടെ എതിർപ്പിനെ മറി കടന്നു ഉദ്യോഗസ്ഥരെ സ്വാധീനിച്ചു മണ്ണ് കടത്തുന്നു എന്നു പ്രദേശ വാസികൾ ആരോപിക്കുന്നു.ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയൊരു അപകടത്തെ മുന്നിൽ കണ്ട് കുന്നുകൾ ഇടിച്ചു നിരപ്പാക്കുന്നതിനെ എത്രയും പെട്ടെന്ന് നിർത്തി വെക്കണം എന്നു SDPI മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനു കൂട്ടുനിൽക്കുന്ന അധികാരികൾക്കെതിരെ കൃത്യമായ സമര പോരാട്ടവുമായി SDPI രംഗത്തുണ്ടാവുമെന്നും കൂട്ടിച്ചേർത്തു. ഈ ഭാഗങ്ങളിലെ കുന്നിടിക്കൽ നിർത്തിവെക്കാനും പ്രദേശവാസികളുടെ സംരക്ഷണം ഉറപ്പു വരുത്താനും അധികാരികൾ തയ്യാറാകണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ബഡാജ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ അൻവർ ആരിക്കടി, ഷെരീഫ് പാവൂർ സെക്രട്ടറി,ഷബീറ് പോസോട്ട്, ജോയിന്റ് സെക്രട്ടറിമാരായ സുബൈർ ഹാരിസ്, റസാഖ് ഗാന്ധിനഗർ ട്രഷറർ അൻസാർ ഹൊസംഘടി കമ്മിറ്റി അംഗങ്ങളായ യാക്കൂബ് ഹൊസംഘടി, നാസർ ബാംബ്രണ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!