KSDLIVENEWS

Real news for everyone

ആ പരാതിയും പരിഹരിച്ചു, ഇനി വീഡിയോ കോള്‍ കൂടുതല്‍ ക്ലിയറാകും; പുതിയ അപ്ഡേഷനുമായി വാട്ട്സ്‌ആപ്പ്

SHARE THIS ON

ദില്ലി: ഇവിടെ വെളിച്ചമില്ല, വീഡിയോക്ക് ക്ലാരിറ്റി ഇല്ല എന്ന പേരില്‍ ഇനി വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ ക്യാമറ അങ്ങോട്ടുമിങ്ങോട്ടും മാറ്റി കഷ്ടപ്പെടേണ്ട.

ഇതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്ട്സ്‌ആപ്പ്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ നിന്നും വിഡിയോ കോളുകള്‍ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചർ ആവതരിപ്പിച്ച്‌ വാട്ട്സ്‌ആപ്പ്. വാട്ട്സ്‌ആപ്പ് വീഡിയോകോളിന്റെ പ്രധാന പോരായ്മയ്ക്ക് ഇതോടെ പരിഹാരമാകും.

‘ലോ ലൈറ്റ് മോഡ്’ അവതരിപ്പിക്കുന്നതോടെ, കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതല്‍ വ്യക്തമാകാനും, ആശയവിനിമയം കൂടുതല്‍ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്ടസ്‌ആപ്പ് അവകാശപ്പെടുന്നത്. ആപ്പില്‍ വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ ഇന്റർഫെയ്‌സിന്റെ വലതുവശത്ത് മുകളിലുള്ള ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ടേണ്‍ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവുമുണ്ടാകും.

ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിലാണ് ലോ-ലൈറ്റ് മോഡ് ലഭ്യമാകുന്നത്. വീഡിയോ കോളില്‍ തന്നെ മികച്ച എക്സ്പീരിയൻസ് നല്‍കാനുള്ള ഫീച്ചറുകള്‍, ആപ്പ് നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടച്ച്‌ അപ്പ് ഫീച്ചർ, ഫില്‍ട്ടറുകള്‍ ചേർക്കാനുള്ള ഓപ്‌ഷൻ, ബാക്ക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചർ തുടങ്ങിയവയാണ് ഇവ.വീഡിയോ കോളിനിടെ പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) മാറ്റാനും ഫില്‍ട്ടറുകള്‍ ചേർക്കാനും പുതിയ ഫീച്ചറിലൂടെ കഴിയും.

അടുത്തിടെയാണ് തെറ്റായ വിവരങ്ങളുടെ പ്രചരണം തടയുന്നതിനുള്ള സംവിധാനവുമായി വാട്ട്സ്‌ആപ്പ് രംഗത്തെത്തിയത്. വൈകാതെ ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളില്‍ നിന്ന് രക്ഷിക്കുന്നതിനായുള്ള പുതിയ ഫീച്ചറും കമ്ബനി പരീക്ഷിച്ചു. വാട്ട്സാപ്പ് സന്ദേശങ്ങളില്‍ വരുന്ന ലിങ്കുകളും ആ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയില്‍ പരിശോധിക്കുക. ആൻഡ്രോയിഡ് ബീറ്റ 2.24.20.28 വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!