KSDLIVENEWS

Real news for everyone

മുള്ളേരിയ കൂടുബാരോഗ്യ കേന്ദ്രത്തിലെ പരിപാടിയിൽ വന്ദേമാതരം മുഴുവനായി ചൊല്ലി; അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

SHARE THIS ON

കാസർകോട്: വേദിയിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം. പാടി പൂർത്തിയാക്കുന്നതിന് മുമ്പ് മന്ത്രി വേദിയിൽ ഇരുന്നു. ജില്ലാ കളക്ടറും രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കല്ലട്ര മാഹിൻ എംഎൽഎയും മന്ത്രിക്കൊപ്പം ഇരുന്നു. കെ നീലകണ്ഠൻ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ എന്നിവർ പാടി പൂർത്തിയാക്കുന്നത് വരെ വേദിയിൽ നിന്നു.

വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ഖണ്ഡികകൾ ചൊല്ലിയതിന് പിന്നാലെയാണ് മന്ത്രിയും മറ്റുള്ളവരും വേദിയിൽ ഇരിക്കാൻ ശ്രമിച്ചത്. വന്ദേമാതരം തുടർന്നതോടെ മന്ത്രിയും മറ്റുള്ളവരും ഇരുന്നു. ഇതിനിടെ മന്ത്രി അടുത്തുണ്ടായിരുന്നവരോട് സംസാരിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും ആദ്യ രണ്ട് ഖണ്ഡികകൾ ചൊല്ലിയാൽ മതിയെന്ന് കോൺഗ്രസ് നിലപാടെടുത്തിരുന്നു. സംസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്നും സർക്കാർ പരിപാടികളിൽ രണ്ട് ഖണ്ഡികകൾ മാത്രമേ ചൊല്ലൂ എന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!