KSDLIVENEWS

Real news for everyone

സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല; കമല ഹാരിസ്

SHARE THIS ON

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും വാശിയേറിയതപുമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ നടന്നത്.

തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കുകയും ചെയ്തു. 2025 ജനുവരി 20നാകും ട്രംപ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക.

സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി കമല ഹാരിസ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിച്ച്‌ വാഷിങ്ടണില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല.

നമ്മള്‍ പ്രതീക്ഷിച്ചതിന്റെയോ പോരാടിയതിന്റെയോ ഫലമല്ല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍ തളരാത്ത കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം അണഞ്ഞു പോകില്ല. താന്‍ നടത്തിയ പോരാട്ടത്തിലും നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ട്.

വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്‌നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നെയും ഒപ്പമുള്ളവരെയും ഒന്നിച്ച്‌ ചേര്‍ത്തത്. ഇരുണ്ട കാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം.

തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് അഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. അതാണ് ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നത്’.- കമല ഹാരിസ് പറഞ്ഞു.

ഡോണള്‍ഡ് ട്രംപിനോട് ഫോണില്‍ വിളിച്ച്‌ സംസാരിച്ചെന്നും വിജയാശംസകള്‍ നേര്‍ന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താന്‍ തയാറാണ്- കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.

അയോഗ്യനാക്കിയത് അടക്കമുള്ള നിരവധി വിവാദ പരമ്ബരയിലൂടെ അടക്കം കടന്നുപോയ ശേഷമായിരുന്നു ട്രംപ് ഇത്തവണ ജനവിധി തേടാൻ ഒരുങ്ങിയത്. 2021ലെ ക്യാപിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍, വിവാഹേതര ലൈംഗിക ബന്ധം മറച്ചുവെക്കാൻ പോണ്‍ സ്റ്റാർ സ്‌റ്റോമി ഡാനിയല്‍സിന് പണം നല്‍കിയ കേസ് അടക്കം വെളിച്ചത്തുള്ളപ്പോഴാണ് ട്രംപിന്റെ വൈറ്റ് ഹൌസിലേക്കുള്ള ഈ മടങ്ങി വരവ്. ആദ്യ ഘട്ടത്തില്‍ എക്സിറ് പോള്‍ പ്രവചനങ്ങള്‍ അടക്കം ട്രംപിനെതിരായിരുന്നു. കമലയ്ക്ക് മികച്ച വിജയം പ്രവചിച്ച പല എക്സിറ്റ് പോള്‍ പ്രവചനകളെയും അട്ടിമറിച്ചാണ് ട്രംപിന്റെ വിജയം എന്ന് കൂടി പറയണം.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിർണായക പങ്ക് വഹിക്കുന്ന സ്വിങ് സ്റ്റേറ്റ്സുകളില്‍ മികച്ച പിന്തുണ ലഭിച്ചതും ട്രംപിന്റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പെൻസില്‍വാനിയ, നെവാഡ, നോർത്ത് കാരലൈന, ജോർജിയ, അരിസോണ, മിഷിഗണ്‍, വിസ്കോണ്‍സിന് എന്നീ സംസ്ഥാനങ്ങള്‍ ആയിരുന്നു ഇത്തവണത്തെ സ്വിങ് സ്റ്റേറ്റ്സുകള്‍.ഈ ഏഴിടത്തുനിന്നും ഇത്തവണ മികച്ച പിന്തുണയാണ് ട്രംപിന് കാഴ്ച വെക്കാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!