KSDLIVENEWS

Real news for everyone

വഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്‌വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തി

SHARE THIS ON

കൊച്ചി: കേരള വഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരിയെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തി.

മുനമ്ബം വിഷയത്തില്‍ വഖ്ഫ് ബോര്‍ഡില്‍ നില നില്‍ക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങള്‍ ഭാരവാഹികള്‍ ധരിപ്പിച്ചു. പ്രശ്‌നങ്ങളെ വര്‍ഗീയമായ ചുറ്റുപാടിലേക്ക് കൊണ്ടുപോകുന്നതില്‍ ജാഗ്രത വേണമെന്ന് അദ്ദേഹം വഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികളോട് പറഞ്ഞു. വഖ്ഫ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ പണ്ഡിതരുടെ കൂടി ഉപദേശം തേടണമെന്നും കബളിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും വേണം. അവരെ ചേര്‍ത്തുപിടിക്കുന്നതില്‍ എല്ലാവരും ഉണ്ടാകണമെന്നും ഡോ. അസ്ഹരി വ്യക്തമാക്കി.

വഖഫ് സംരക്ഷണ സമിതി ഭാരവാഹികളായ ഷരീഫ് പുത്തന്‍പുര, അബ്ദുസലാം വാഴക്കാല, ടി എ മുജീബ് റഹ്മാന്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് വി എച്ച്‌ അലി ദാരിമി, എസ്‌വൈഎസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ സഖാഫി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!