ജെ.സി.ഐ കാസറഗോഡ് പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിക്കും

കാസറഗോഡ്: ജെ.സി.ഐ കാസറഗോഡിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 2 മുതൽ 4 വരെ വൈകുന്നേരം 6.30 മുതൽ 9 വരെ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തുള്ള അയോട്ട ഇൻസ്റ്റിട്ട്യൂട്ടിൽ വെച്ച് പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിക്കും. ജെ.സി.ഐ പരിശീലകനും മുൻ ജെ.സി.ഐ മേഖലാ പ്രസിഡണ്ടുമായ ടി.എം അബ്ദുൾ മെഹ്റൂഫ് പരിപാടിക്ക് നേതൃത്വം നൽകും. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള ബന്ധപെടുക ഫോൺ : 9497257166,9567598996,9895877946

