സർക്കാരിന്റെ വെബ്സൈറ്റിൽ നിന്ന് പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കണം ; രണ്ടര ലക്ഷം രൂപ അക്കൗണ്ടിൽ എത്തും

ഭുവനേശ്വര്‍; സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജാതിവിവേചനം മറികടക്കാന്‍ വ്യത്യസ്തമായ പദ്ധതിയുമായി ഒഡിഷ സര്‍ക്കാര്‍. വ്യത്യസ്ത ജാതിയില്‍ നിന്ന് വിവാഹം കഴിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപയാണ് സമ്മാനം പ്രഖ്യാപിച്ചത്. ചില നിബന്ധനകളോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.
സമ്മാനം കിട്ടാനായി സര്‍ക്കാരിന്റെ സ്വന്തം മാട്രിമോണിയല്‍ വെബ്സൈറ്റില്‍ നിന്നു വേണം പങ്കാളിയെ കണ്ടെത്തണം. കൂടാതെ വിവാഹം കഴിക്കുന്ന ഒരാള്‍ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക ജാതിയില്‍ നിന്നുള്ളയാളും മറ്റയാള്‍ ഹിന്ദു മതത്തിലെ പിന്നോക്ക സമുദായത്തില്‍ നിന്നുള്ളയാളും ആയിരിക്കണം. ഇതെല്ലാം പാലിച്ചാണ് വിവാഹമെങ്കില്‍ വധുവരന്മാരുടെ ജോയിന്റ് അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ എത്തും. സുമംഗല് എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാരിന്റെ മാട്രിമോണിയല്‍ വെബ്സൈറ്റ്. സംസ്ഥാനത്തെ എസ്ടി ആന്റ് എസ്സി ഡെവലപ്മെന്റ്, പിന്നോക്ക വിഭാഗ ക്ഷേമകാര്യ വകുപ്പാണ് വെബ്സൈറ്റ് തുറന്നത്. ജാതിരഹിത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് വെബ്സൈറ്റ് തുറന്നിരിക്കുന്നത്. നേരത്തെ ജാതിരഹിത വിഭാഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്കിയിരുന്നതെങ്കില് ഇനി മുതല്‍ ഇത് രണ്ടര ലക്ഷമായിരിക്കും. ഒറ്റയടിക്ക് ഒന്നര ലക്ഷം രൂപയുടെ വര്‍ധനവാണ് വരുത്തിയത്. 2017 ഓഗസ്റ്റിലാണ് ഇതിന് മുന്‍പ് ഈ ധനസഹായം വര്‍ധിപ്പിച്ചത്. അന്ന് 50000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായാണ് തുക വര്‍ധിപ്പിച്ചത്.

