KSDLIVENEWS

Real news for everyone

പഞ്ച രത്നങ്ങളുടെ വീട് ഉമ്മൻചാണ്ടി സന്ദർശിച്ചു

SHARE THIS ON

പോ​ത്ത​ന്‍​കോ​ട്: ഒ​ന്നി​ച്ച്‌​ പി​റ​ന്ന​തു​മു​ത​ല്‍ വി​വാ​ഹം വ​രെ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച പോ​ത്ത​ന്‍​കോ​ട്ടെ പ​ഞ്ച​ര​ത്ന​ങ്ങ​ളു​ടെ വീ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി വ്യാ​ഴാ​ഴ്​​ച സ​ന്ദ​ര്‍​ശി​ച്ചു. മു​ന്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പാ​ലോ​ട് ര​വി ഉ​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ അ​ന്ന് എം.​എ​ല്‍.​എ ആ​യി​രു​ന്ന പാ​ലോ​ട് ര​വി​യാ​ണ് പ​ഞ്ച​ര​ത്‌​ന​ങ്ങ​ളു​ടെ ദ​യ​നീ​യ അ​വ​സ്ഥ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ജോ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ള്‍ കു​ടും​ബ​ത്തി​ന് ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. ഗു​രു​വാ​യൂ​രി​ല്‍ ന​ട​ന്ന വി​വാ​ഹ ശേ​ഷം വ്യാ​ഴാ​ഴ്​​ച​യാ​യി​രു​ന്നു ‘പ​ഞ്ച​ര​ത്‌​ന​ത്തി​ല്‍’ വി​വാ​ഹ സ​ത്കാ​ര​ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. മ​ഹാ​ന​വ​മി ദി​ന​ത്തി​ലാ​ണ് ലോ​ക്ടൗ​ണി​നെ​ത്തു​ട​ര്‍​ന്ന് മാ​റ്റി​വെ​ച്ച പ​ഞ്ച​ര​ത്‌​ന​ങ്ങ​ളി​ല്‍ മൂ​ന്ന് പേ​രു​ടെ വി​വാ​ഹം ഒ​രേ​ദി​വ​സം ഒ​രേ മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ ന​ട​ന്ന​ത്. പോ​ത്ത​ന്‍​കോ​ട് വ​ഴ​യ്ക്കോ​ട് ‘പ​ഞ്ച​ര​ത്‌​ന’​ത്തി​ല്‍ പ​രേ​ത​നാ​യ പ്രേ​മ​കു​മാ​റി​െന്‍റ​യും ര​മാ​ദേ​വി​യു​ടെ​യും മ​ക്ക​ളാ​ണ് പ​ഞ്ച​ര​ത്‌​ന​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ പ്ര​ശ​സ്ത​രാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!