സ്‌കൂള്‍ബസ് ഇറങ്ങി നടക്കുന്നതിനിടെ അപകടം; അതേ ബസ് കയറി രണ്ടാംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂള്‍ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസിലെ കൃഷ്ണേന്ദു (7) ആണ് മരിച്ചത്. മടവൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം പള്ളിക്കല്‍ ചാലില്‍ എന്ന സ്ഥലത്ത് വൈകുന്നേരത്തോടെയാണ് സംഭവം.
സ്‌കൂള്‍ ബസ് ഇറങ്ങി മുന്നോട്ടു നടന്ന പെണ്‍കുട്ടി കാല്‍ തട്ടി റോഡില്‍ വീഴുകയായിരുന്നു. ഇതോടെ കുട്ടി ഇതേ ബസ്സിന് അടിയില്‍ പെടുകയും ചെയ്തു. പെണ്‍കുട്ടി മുന്നില്‍ വീണത് ഡ്രൈവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. പരിക്കേറ്റ കുട്ടിയെ ഉടന്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

