മൊഗർ കുടിവെള്ള പദ്ധതിയും നാടിന് സമർപ്പിക്കുന്നു.

മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ മൊഗർ പ്രദേശത്തെ ആളുകളുടെ ചിരകാല സ്വപ്നമായ കുടിവെള്ള പദ്ധതി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ സർവ്വശക്തനായ നാഥന ഞാൻ സ്തുതിക്കുക യാണ്. വർഷങ്ങളായി കുടിവെള്ളത്തിനു വേണ്ടി കാത്തിരുന്ന മൊഗർ നിവാസികളുടെ ചിരകാല സ്വപ്നമാണ് ഇവിടെ സാക്ഷാത്കരിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു കുടിവെള്ളത്തിനു വേണ്ടിയുള്ള ടാങ്കും പൈപ്പ് ലൈനും സ്ഥാപിക്കുക എന്നത്. വളരെ നേരത്തെ പൂർത്തീകരിക്കേണ്ട ഈ പദ്ധതി ചില സാങ്കേതിക കാരണങ്ങളാൽ അല്പം നീണ്ടു പോവുകയാണ് ചെയ്തത്. ഈ അവസരത്തിൽ അത് പൂർത്തീകരിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നു. പരപാടിയിൽ നിന്നുളള ഉറവിടത്തിൽ നിന്നാണ് ഇപ്പോൾ ടാങ്കിലേക്ക് കുടിവെള്ളം എത്തുന്നത്. തൻ പ്രദേശത്ത് തന്നെ ജലത്തിൻറെ ഉറവിടം കണ്ടെത്തേണ്ടത് നമ്മുടെ ആവശ്യമാണ്. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ വർഷങ്ങളായ
നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം കുറിക്കുകയാണ്. 20,000 ലിറ്റർ ഉൾക്കൊള്ളാൻ കാര്യശേഷിയുള്ള ടാങ്ക് നിർമ്മാണമാണ് പൂർത്തീകരിച്ചി രിക്കുന്നത് . ഈ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തനങ്ങൾക്ക് എനിക്ക് കരുത്തേകിയ വരോടുള്ള നന്ദിയും കടപ്പാടും ഞാനിവിടെ രേഖപ്പെടുത്തുകയാണ്. ഇതിനു വേണ്ടി പ്രവർത്തിച്ച നാട്ടിലെയും വിദേശത്തുമുള്ള എൻറെ പ്രിയപ്പെട്ട സഹപ്രവർത്തകൻ മാരും സുഹൃത്തുക്കളുമായ എല്ലാവരെയും ഞാൻ നന്ദിപൂർവ്വം സ്മരിക്കുക യാണ്.
തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം നടപ്പാക്കാൻ സാധിച്ചതിലുള്ള ചാരിതാർത്ഥ്യം അറിയിച്ചുകൊണ്ട് മൊഗർ കുടിവെള്ള പദ്ധതി എന്ന ഈ ആശയത്തെ അഭിമാനപൂർവ്വം നിറഞ്ഞമനസ്സോടെ നാടിന് സമർപ്പിക്കുന്നു.
എ എ ജലീൽ
പഞ്ചായത്ത് പ്രസിഡൻറ്.
മൊഗ്രാൽപുത്തൂർ.

