മുംബൈ വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്റെ പുനർനിർമ്മാണം നവംബർ മുതൽ; ലക്ഷ്യം 20 ദശലക്ഷം അധിക യാത്രക്കാർ

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന്റെ പുനർനിർമ്മാണം ഈ വർഷം നവംബറിൽ ആരംഭിക്കും. ഭാവിയിൽ പ്രതിവർഷം 20 ദശലക്ഷം അധിക യാത്രക്കാരെ കൂടി ഉൾക്കൊള്ളാൻ ലക്ഷ്യമിട്ടാണ് പുനർനിർമ്മാണം. ഒന്നാം ടെർമിനലിന്റെ നിലവിലെ ശേഷിയുടെ 42 ശതമാനം അധികമാണിത്. ഇക്കാലയളവിൽ ഒന്നാം ടെർമിനലിനു പകരം വിമാനത്താവളത്തിലെ രണ്ടാം ടെർമിനലും പുതുതായി നിർമ്മിച്ച നവി മുംബൈ രാജ്യാന്തര വിമാനത്താവളവും യാത്രക്കാർക്ക് ഉപയോഗിക്കാം.
നിലവിലെ ടെർമിനൽ പൂർണമായി പൊളിച്ചുനീക്കിയാണ് പുനർനിർമ്മാണം. നാലു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

