ശക്തമായ മഴ: കാസർകോട് ജില്ലയിൽ മദ്രസകൾക്കും ട്യൂഷൻ സ്ഥാപനങ്ങൾക്കും നാളെ അവധി

കാസർഗോഡ്: കാസർകോട് ജില്ലയിൽ നാളെ മതപഠനശാലകൾ
ട്യൂഷൻ സ്ഥാപനങ്ങൾക്ക് അവധി. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നാളെ (ആഗസ്റ്റ് 2, ഞായർ) മദ്രസകൾ ഉൾപ്പടെ മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സ്ഥാപനങ്ങൾ, ഏതെങ്കിലും രീതിയിൽ ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കും.
അർജുൻ പാണ്ഡ്യൻ
ജില്ലാ കളക്ടർ

