എം.എസ്.എഫ് ഈത്തപ്പഴം ചലഞ്ച് കുമ്പള പഞ്ചായത്ത് തല ഉദ്ഘാടനം സയ്യിദ് ബദറുദ്ദീൻ തങ്ങൾ മാളിക നിർവഹിച്ചു

ആരിക്കാടി: എംഎസ്എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ വിദ്യാർത്ഥിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രവർത്തന ഫണ്ടുമായി ഈത്തപ്പഴം ചലഞ്ച് തുടക്കം കുറിച്ചു. ഇതിൻറെ ഭാഗമായി കുമ്പള പഞ്ചായത്ത് തല ഉദ്ഘാടനം സയ്യിദ് ബദ്റുദ്ദീൻ തങ്ങൾ മാളിക എം എസ് എഫ് പഞ്ചായത്ത് പ്രസിഡൻറ് റാസിക് നഗറിനെ നൽകിക്കൊണ്ട് നിർവഹിച്ചു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ബി എൻ മുഹമ്മദലി, എംഎസ്എഫ് ജില്ലാ സെക്രട്ടറി ജംഷീർ മൊഗ്രാൽ, ആശി ആരിക്കാടി, ശുഹൈദ് ചളിയങ്കോട്, ഹാഷിർ കിളിറിയ നഗർ, സിനാൻ കുമ്പോൾ, ജാബിർ അലി മൊഗ്രാൽ, മുനാസ് ബംബ്രാണ എന്നിവർ പങ്കെടുത്തു.

