KSDLIVENEWS

Real news for everyone

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 16കാരൻ ഉൾപ്പെടെ രണ്ടു പേർ കസ്റ്റഡിയിൽ

SHARE THIS ON

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. എറണാകുളം വടയമ്പാടി കക്കാട്ടിൽ വീട്ടിൽ സുധീഷ്, ഇയാളുടെ സുഹൃത്തായ  പതിനാറുകാരൻ എന്നിവരെയാണ് അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പതിനാറുകാരനുമായി പരിചയമുള്ള പെൺകുട്ടി അടൂരിൽ ഒരു ചടങ്ങിനെത്തിയപ്പോൾ സുധീഷുമായി ചേർന്ന് ബലമായി കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം  വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. തുടർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!