KSDLIVENEWS

Real news for everyone

സ്കൂട്ടറിൽ വൈദ്യുതി ചാർജ്‌ ചെയ്യുന്നിടത്ത് തീപ്പിടിത്തം: രണ്ട് സ്കൂട്ടറുകൾ കത്തിനശിച്ചു

SHARE THIS ON

ചെറുവത്തൂർ: മീൻചന്തയ്ക്ക് സമീപത്തെ വിസ്മയ മോട്ടോഴ്‌സിൽ തീ പടർന്നുപിടിച്ചു. സ്കൂട്ടറിൽ വൈദ്യുതി ചാർജ് ചെയ്യുന്നിടത്താണ് തീ പടർന്നത്. രണ്ട് സ്കൂട്ടർ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുണിയോടെയാണ് തീപിടിച്ചത്. സമീപവാസികളും അഗ്നിരക്ഷാസേനയുമെത്തി തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി. കെ.പി.രമേശന്റെ ഉടമസ്ഥതയിലള്ള സ്ഥാപനത്തിൽ നൂറിലേറെ പുതിയ സ്കൂട്ടറുണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. ചന്തേര പോലീസും തൃക്കരിപ്പൂരിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!